ചരിത്രം
കേരളത്തിന്‍റെ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന കാസറഗോഡ് ജില്ല 1984 മെയ് മാസം 24 ന് രൂപീകൃതമായി. അവിഭക്ത കണ്ണൂര്‍ ജില്ലയുടെ ഭാഗമായിരുന്ന ഹോസ്ദുര്‍ഗ്ഗ്, കാസറഗോഡ് എന്നീ താലൂക്കുകളെ ഉള്‍പ്പെടുത്തി ജി.ഒ (എം.എസ്) നമ്പര്‍ 520/84/ആര്‍ഡി തീയ്യതി 19.05.1984 എന്ന ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ ജില്ല രൂപപ്പെട്ടു. ജില്ലയുടെ കിഴക്ക് കര്‍ണ്ണാടക സംസ്ഥാനത്തിന്‍റെ കുടക്, ദക്ഷിണ കന്നഡ എന്നീ ജില്ലകളും, പടിഞ്ഞാറ് അറബിക്കടലും, വടക്ക് കര്‍ണ്ണാടക സംസ്ഥാനത്തിന്‍റെ തന്നെ ദക്ഷിണ കന്നഡ ജില്ലയുമാണ്. ജില്ലയുടെതെക്ക് കണ്ണൂര്‍ ജില്ലയാല്‍ ചുറ്റപ്പെട്ട് കിടക്കുന്നു.
കാസറഗോഡ്
കേരളത്തിന്‍റെ കിരീടമാണ് കാസറഗോഡ് എന്നു പറയാം, ബഹുഭാഷ സംഗമ ഭൂമി, അധിനിവേശത്തിന്‍റെയും പ്രതിരോധത്തിന്‍റെയും ചരിത്ര സാക്ഷ്യങ്ങളായ കോട്ടകൊത്തളങ്ങള്‍, നവീന ശിലായുഗ സംസ്കാരത്തിന്‍റെ അവശേഷിപ്പുകളായ ചെങ്കല്ലറകള്‍, നന്നങ്ങാടികള്‍, മുനിയറകള്‍, പ്രാചീന ഭരണരീതികള്‍ വിളംബരം ചെയ്യുന്ന ശിലാശാസനങ്ങള്‍, മലനാടും ഇടനാടും തീരദേശവും ചേരുന്ന ഹരിതാഭയാര്‍ന്ന ഭൂപ്രകൃതി, സവിശേഷമായ ആചാരാനുഷ്ഠാനങ്ങള്‍ തുടങ്ങിയവയോടൊപ്പം ഭാഷകളുടെയും സംസ്കാരത്തിന്‍റെയും കൊടുക്കല്‍ വാങ്ങലുകള്‍ക്ക് പെരുമ കൂടിയുളള പ്രദേശമാണ് കാസറഗോഡ്.
കാസറഗോഡ് എന്നാല്‍ കാഞ്ഞിര മരങ്ങളുടെ കൂട്ടം എന്നര്‍ത്ഥം. ലിങ്കണ്ണ കവിയുടെ കേളദിനൃപവിജയ എന്ന കൃതിയില്‍ തുളുവരാജര്‍കളെല്ലര്‍ മലെതിറെ നിഗ്രനിസി മറെവ കാസറഗോഡ് എന്നിങ്ങനെയാണ് കാസറഗോഡ് എന്ന പദം പ്രയോഗിക്കുന്നത്. കാഞ്ഞിരങ്ങളുടെ കൂട്ടമല്ല ഇന്ന് കാസറഗോഡ് കമുകും, തെങ്ങും, വാഴയും ഇടകലര്‍ന്ന സസ്യശ്യാമള ഭൂമി അറബിക്കടല്‍ ആലിംഗനം ചെയ്യുന്ന തീരം. ചരിത്രത്തിലും പൈതൃകത്തിലും കാസറഗോഡ് സമ്പന്നമാണ്.
Monday
9:00 am - 6:00 pm
Tuesday
9:00 am - 6:00 pm
Wednesday
9:00 am - 6:00 pm
Thursday
9:00 am - 6:00 pm
Friday
9:00 am - 6:00 pm
Saturday
9:00 am - 6:00 pm
Sunday
Closed
March 27, 2025 8:38 am local time
Co-ordinator, IT Cell, O/o District Collector, Civil Station, Vidyanagar, Kasargod – 671123